സെൻ്റ് ആൻ്റണീസ് എൽപിഎസ് കിഴക്കമ്പലം

1921-ൽ കിഴക്കമ്പലത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം ഒരു ഗവ.എൽ.പി.സ്ക്കൂൾ മാത്രമായിരുന്നു. നമ്മുടെ കുട്ടികളുടെ ആദ്ധ്യാത്മീകവും ഭൗതികവുമായ ഉന്നമനത്തിന് അതു മതിയാകില്ല എന്നു ബോദ്ധ്യപ്പെട്ടതിനാൽ അന്നത്തെ വികാരി ബഹു.മണിയങ്കോട്ട് വർഗ്ഗീസ് അച്ചൻ ഇവിടെ ഒരു സ്ക്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായ് മൂന്നാം ക്ലാസ്സ് വരെയുള്ള അംഗീകാരമില്ലാത്ത ഒരു പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞ് അതിന് അംഗീകാരവും ലഭിച്ചു. പിന്നീട് മാനേജരായി സേവനമനുഷ്ഠിച്ച ബഹു. അന്തോനിയച്ചന്റെ പരിശ്രമഫലമായാണ് സ്ക്കൂളിന് ഗ്രാന്റനുവദിക്കുകയും പരീക്ഷാ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തത് . പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.പപ്പു പിള്ളയും സഹ അദ്ധ്യപകർ സി.ഗോവിന്ദൻ ഇളയത്.കെ.എൻ.കുഞ്ചുനായർ , റ്റി.എ നാരായണൻ കർത്താവ്, നാണു കുട്ടി അമ്മ എന്നിവരുമായിരുന്നു. 1924 ലാണ് നാലാം ക്ലാസ്സ് ആരംഭിച്ചത്. ഇവിടെയുള്ള കെട്ടിടം ഗവ. നിയമങ്ങൾക്ക് അനുകൂലമല്ലാതിരുന്നതിനാൽ 1929ൽ പുതിയ കെട്ടിടം പഴയ സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ. സ്ഥിതി ചെയ്തിടത്ത് പണിത് അവിടെ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

1939 ൽ പ്രവർത്തനരഹിതമായി കിടന്ന പഴയ സ്കൂൾ കെട്ടിടം വിപുലപ്പെടുത്തി മലയാളം മീഡിയം സ്ക്കൂളിന് അംഗീകാരം വാങ്ങിക്കുകയും ചെയ്തു. 19-5-1947 ലാണ് 5 -ാം ക്ലാസ്സ് ആരംഭിച്ചത്. ഗവ. നിയമമനുസരിച്ച് 18-10-1947 ൽ ഷിഫ്റ്റ് സിസ്റ്റം ആരംഭിക്കുകയും 5-6-1984 വരെ അതു തുടരുകയും ചെയ്തു. 1948 ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന് അനുവാദം കിട്ടിയതിനാൽ 30- 5-1949 ൽ സെന്റ് ആന്റണീസ് എൽ.പി.സ്ക്കൂൾ പഴയ വിദ്യാലയം മലയാള മീഡിയം സ്ക്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റുകയും ചെയ്തു. ഇതുവരെയും 28 മാനേജർമാരും ഒരു ഹെഡ്മാസ്റ്ററും 11 ഹെഡ്മിസ്ട്രസ് മാരും ഈ വിദ്യാലയത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സ്ക്കൂൾ വർഷത്തിലും ബഹുമാനപ്പെട്ട മാനേജരച്ചന്റെ നേതൃത്വത്തിൽ കൂടുന്ന പി ടി എ മീറ്റിംഗിൽ സ്ക്കൂളിന്റെ നല്ല നടത്തിപ്പിനു വേണ്ട തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ 11 ഡിവിഷനുകളിലായി 480 കുട്ടികൾ വരെ ഇവിടെ വിദ്യ നേടിയിട്ടുണ്ട്. പിന്നീട് ഡിവിഷനുകൾ എട്ട് ആക്കുകയും ചെയ്തു. വർഷം തോറും നടത്തുന്ന ശാസ്ത്രമേള, കലാമേള തുടങ്ങിയവയിൽ ഇവിടത്തെ കുട്ടികൾ താങ്കളുടെ കഴിവുകൾ പ്രകടിപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നു പി സി എം സ്കോളർഷിപ്പ്, മാതാ ടാലന്റ് ടെസ്റ്റ് തുടങ്ങിയ നിരവധി മത്സര പരീക്ഷകളിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കരസ്ഥാമാക്കുകയും ചെയ്യുന്നു. കുട്ടികളുടെ സ്വാഭാവരൂപികരണത്തിനും അച്ചടക്കത്തിനും ആയി ആഴ്ചയിൽ എല്ലാ ദിവസവും അസംബ്ളിയും മൂന്നു ദിവസം സൻമാർഗ്ഗബോധനവുംനടത്തുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 8-ാം തീയതി കുട്ടികളിൽ ശുചിത്വബോധവും ലിംഗസമത്വവും നേടുക എന്നതിനെ ലക്ഷ്യമാക്കി ആസ്ട്രേലിയൻ പ്രോജക്റ്റായ ജസ്റ്റ് പ്ലേ സംവിധാനം നടപ്പാക്കി.ഇത് കുട്ടികളിൽ പോസിറ്റീവ് ചിന്തകൾ വളർത്തുന്നതിന് വഴിതെളിച്ചു. ഇവിടെ നിന്നും പഠിച്ചു പോയ പ്രഗത്ഭരായ അനേകം വിദ്യാർത്ഥികളുണ്ട്. ഈ നാടിന്റെയും വിദ്യാലയത്തിന്റെയും പ്രശസ്തി ലോകമെങ്ങും എത്തിച്ചവരിൽ പ്രധാനി പത്മശ്രീ അർജുന അവാർഡു ജേതാവ് ശ്രീ പി.ആർ ശ്രീജേഷാണ്.കൂടാതെ വൈദ്യരത്നം ജോസ് ഊരോത്ത്, ശാസ്ത്രജ്ഞൻ ധനേഷ് തുടങ്ങി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളാണ് വിദ്യാലയത്തിൻ്റെ ഊർജ്ജം. ഈ വിദ്യാലയ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തിയ സുദിനമാണ് 2017 ഓക്ടോബർ 5. CBSC സ്കൂളുകളേയും വെല്ലുന്ന കിഡ്സ് പാർക്ക്, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, Sound System എന്നിവയുടെ ഉദ്ഘാടനം കുന്നത്തുനാട് MLA ബഹു.V Pസജീന്ദ്രൻ സർ നടത്തുകയുണ്ടായി. സ്ക്കൂൾ മാനേജർ പെരിയ. ബഹു .അലക്സ് കാട്ടേഴത്തച്ചന്റെയും സുമനസുകളായ പൂർവ്വ വിദ്യാർത്ഥികളുടെയും ശ്രമഫലമായാണ് ഈ ഭൗതിക സാഹചര്യങ്ങൾ ഇവിടെ രൂപം കൊണ്ടത്. എറണാകുളം ജില്ലയിലെ എയ്ഡഡ് മേഖലയിൽ ഇത്രയും സൗകര്യങ്ങളുള്ള മറ്റ് വിദ്യാലയങ്ങൾ കുറവാണ്. 2018- 19 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിന്റെ മികവുകളിൽ പ്രധാനം എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി എന്നതാണ്. കൂടാതെ അങ്കമാലി- എറണാകുളം അതിരൂപതയുടെ കീഴിൽ നടത്തുന്ന Moral Science Scholarship Examination ൽ കുമാരി നന്മ മറിയം ജോൺസൺ ക്യാഷ് അവാർഡിന് അർഹയാവുകയും ചെയ്തു. കോവിഡ് കാലത്തും മികച്ച ഓൺലൈൻ സംവിധാനങ്ങളൊരുക്കി പഠന പുരോഗതി ഉറപ്പാക്കുന്നതിനും അതുവഴി കുട്ടികളുടെ എണ്ണം കൂട്ടാനും വിദ്യാലയത്തിന് സാധിച്ചു. ഇന്നത്തെ മാനേജർ വെരി. റവ. ഫാദർ ഫ്രാൻസിസ് അരീക്കലിൻ്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ജിജിമോൾ റ്റി. ഇ യുടേയും സഹാധ്യാപകരുടേയും കൂട്ടായ പ്രവർത്തന ഫലമായി വിദ്യാലയം ഇന്ന് മികവിൻ്റെ നെറുകയിലാണ്. 2022-23 അധ്യയന വർഷത്തിൽ വായന പൂർണിമ ശേഷ്ഠവിദ്യാലയ പുരസ്കാരം ശ്രേഷ്ഠചാര്യ പുരസ്കാരം അക്ഷരചാരുത പുരസ്കാരം എന്നിവ നേടി. 2023- 24 അധ്യയനവർഷത്തിൽ ഉപജില്ല ശാസ്ത്രമേള വിജയിയും കലാ കായിക മേളകളിൽ റണ്ണറപ്പുമായി . കൂടാതെ ഇരുന്നൂറ്റിയഞ്ച് കുട്ടികൾ കൈയെഴുത്ത് മാസിക തയാറാക്കി ടാലൻ്റ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. വിദ്യാലയത്തിന്റെ മികവിൻ്റെ വഴികളിൽ നല്ല വാക്കും സഹായവുമായി പ്രവർത്തിക്കുന്ന ഓരോരുത്തരേയും സ്നേഹപൂർവ്വം സ്മരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു.

Our Vision

The vision of our school encompasses Inclusive Excellence, Holistic Education, Innovative and Lifelong Learning, Community Engagement and Global Citizenship in a Safe and Supportive Environment that upholds Leadership skills and Character development.

Our Mission

Our mission is to empower students to achieve their highest potential through comprehensive and insightful standard of education. We are committed to fostering a safe, inclusive and supportive environment where every student can develop their skills, knowledge and character, necessary to become responsible and contributing citizens of our society. By instilling academic excellence, critical thinking, creativity and a passion for learning, we strive to prepare our students to navigate and positively impact an ever-changing world